ഫ്രിഡ്ജ് ഉപയോഗിക്കുമ്പോളുള്ള കറന്റ്‌ ചാർജ് കുറയ്ക്കാൻ ഇത് ശ്രദ്ധിക്കുക

ഈ ആധുനിക കാലഘട്ടത്തിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചില്ലെങ്കിലും ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നവരാണ് നാമെല്ലാവരും. വിദേശികളുടെ തണുപ്പിച്ച ഭക്ഷണരീതി നമ്മൾ സാധാരണക്കാരും ഇഷ്ടപ്പെട്ട് തുടങ്ങിയത് കുറച്ച് ഏറെ കാലമായി. ആദ്യമൊക്കെ മൺപാത്രങ്ങളിൽ ലഭിക്കുന്ന തണുത്ത വെള്ളത്തിന് ആവശ്യക്കാർ ഏറെയായിരുന്നു. പിന്നീട് മൺപാത്രങ്ങളുടെ സ്ഥാനം റഫ്രിജറേറ്ററുകൾ, കൂളറുകൾ എന്നിവ കൈയടക്കി.

പിന്നീട് റഫ്രിജറേറ്റർ അടുക്കളയിലേക്കും കടന്നു വന്നു തുടങ്ങി. ഒരു ദിവസം പാകം ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ രണ്ടും മൂന്നു ദിവസം തുടർച്ചയായി ഉപയോഗിക്കാൻ ഇവയുടെ കടന്നുകയറ്റം ആളുകളെ പ്രേരിപ്പിച്ചു. പഴമയെ തള്ളിക്കളഞ്ഞു കൊണ്ട് എല്ലാവരും ഈ പുതുമയുടെ പിന്നാലെ പായുമ്പോൾ ഒരുപാട് ഉപകാരങ്ങളും അതോടൊപ്പം തന്നെ ദോഷങ്ങളും ഇതിന്റെ കൂടെ ഉണ്ടാകുന്നത് പലരും ശ്രദ്ധിക്കാറില്ല. എങ്കിലും വേനൽക്കാലങ്ങളിൽ ഒരു ആശ്വാസം തന്നെയാണ് ഓരോ വീട്ടിലെയും ഫ്രിഡ്ജുകൾ.

നിലവിൽ ഫ്രിഡ്ജുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ്. കാരണം വീടുകളിലെ ആവശ്യ ഗൃഹോപകരണങ്ങളുടെ ഇടയിൽ ഫ്രിഡ്ജുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ ഒരു വൈദ്യുത ഉപകരണം ആയ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫ്രിഡ്ജിന്റെ ആരംഭത്തിലുള്ള ഇൻസ്റ്റാളേഷൻ മുതൽ തന്നെ കാര്യങ്ങൾ ശ്രദ്ധിക്കണം. വേണ്ട ശ്രദ്ധ ഇല്ലാത്തതുമൂലം ഗൃഹോപകരണങ്ങൾ, പ്രത്യേകിച്ച് ഫ്രിഡ്ജ് പോലുള്ള വളരെ ശ്രദ്ധ നൽകേണ്ട ഉപകരണങ്ങൾ വളരെ പെട്ടെന്ന് തന്നെ ഉപയോഗ ശൂന്യമായി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറണ്ട് ബിൽ അധികം വരാതെ ദീർഘനാളത്തേക്ക് നല്ല രീതിയിൽ ഫ്രിഡ്ജ് ഉപയോഗിക്കാൻ സാധിക്കും. ആദ്യം ശ്രദ്ധിക്കേണ്ടത് ഇൻസ്റ്റാളേഷൻ നടക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആദ്യം ശ്രദ്ധിക്കേണ്ടത് ഇൻസ്റ്റാളേഷൻ നടക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഫ്രിഡ്ജുകൾ വീടുകളിലോ സ്ഥാപനങ്ങളിലോ സ്ഥാപിക്കുമ്പോൾ ചുവരുകളിൽ നിന്ന്മിനിമം 6 ഇഞ്ച് അകലം പാലിക്കണം.

ഫ്രിഡ്ജിൽ നിന്ന് പുറത്ത് വരുന്ന ചൂട് പ്രകൃതിയിലേക്ക് ലഭിക്കാൻ ആവശ്യമായ സ്ഥലം ഉണ്ടാക്കി കൊടുക്കുക എന്നാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ എനർജി സേവ് ചെയ്യാനും നമ്മുക്ക് സാധിക്കും. പിന്നീടുള്ള ഒരു കാര്യം ഫ്രിഡ്ജിന്റെ ഡോറുകൾ ഇടയ്ക്കിടയ്ക്ക് തുറക്കാതിരിക്കുക എന്നതാണ്. ഫ്രിഡ്ജ് ഇടയ്ക്കിടയ്ക്ക് തുറക്കുമ്പോൾ ഫ്രിഡ്ജിന്റെ പുറമേയുള്ള ചൂടുള്ള വായു ഉള്ളിലേക്ക് കടക്കുകയും ഇതുമൂലം ഫ്രിഡ്ജിനു കൂടുതലായി പ്രവർത്തിക്കേണ്ടി വരികയും ചെയ്യും.

ഇത് നിയന്ത്രിക്കുന്നതിലൂടെ വളരെ നല്ല രീതിയിലുള്ള എനർജി നമ്മുക്ക് സേവ് ചെയ്യാൻ സാധിക്കും. ഫ്രിഡ്ജിനുള്ളിൽ സാധനങ്ങൾ വെക്കുമ്പോൾ സാധനങ്ങൾക്കിടയിലൂടെ തണുത്ത വായു സഞ്ചരിക്കാനുള്ള ഗ്യാപ്പ് ഇടാൻ ശ്രദ്ധിക്കണം. പാകം ചെയ്യുന്ന സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ വയ്ക്കുമ്പോൾ അവയുടെ ചൂട് പൂർണമായി മാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിനുള്ളിലേക്ക് വയ്ക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇത്‌ ഒരുപാട് എനർജി നഷ്ടപ്പെടാൻ കാരണമാകും. എനർജി സേവ് ചെയ്യുന്നതിനുള്ള മറ്റൊരു രീതിയാണ്, ഫ്രിഡ്ജിന്റെ തെർമോ കണ്ട്രോൾ എപ്പോഴും മീഡിയത്തിൽ വെയ്ക്കുക എന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ, എനർജി സേവ് ചെയ്യൂ..

By: Aleena

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →